വിപ്രോ ലോകബാങ്കിന്റെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവായി

വെള്ളി, 1 ജൂലൈ 2011 (16:34 IST)
രാജ്യത്തെ പ്രമുഖ ഐ ടി കമ്പനിയായ വിപ്രോയ്ക്ക് ഇനി ലോകബാങ്കിന്റെ കാരാറുകളില്‍ ഏര്‍പ്പെടാം. ലോകബാങ്ക് വിപ്രോയ്ക്ക് ഏര്‍പ്പെടുത്തിയ നാല് വര്‍ഷത്തെ നിരോധനം അവസാനിച്ചതിനെ തുടര്‍ന്നാണ് ഇത്.

ബാങ്ക് ജീവനക്കാരന് അനര്‍ഹമായി സഹായങ്ങള്‍ നല്‍കിയതിന് വിപ്രോയെ കരിമ്പട്ടികയില്‍ പെടുത്തുകയായിരുന്നു. 2007 ജൂണ്‍ മുതല്‍ നാല് വര്‍ഷത്തേക്കായിരുന്നു നിരോധനം.

ഈ കാലയളവില്‍ ലോക ബാങ്കിന്റെ കരാറുകളില്‍ നിന്ന് കമ്പനിയെ മാറ്റിനിര്‍ത്തുകയായിരുന്നു. നിരോധന കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ലോകബാങ്ക് വിപ്രോയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.

വെബ്ദുനിയ വായിക്കുക