രാജ്യത്തെ പ്രമുഖ ഐ ടി കമ്പനിയായ വിപ്രോയുടെ അറ്റാദായത്തില്‍ വര്‍ധന. നാലാംപാദത്തില്‍ അറ്റാദായത്തില്‍ 4.3 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
മുന്‍വര്‍ഷം ഇതേ പാദത്തില്‍ 1208.9 കോടി രൂപയായിരുന്ന അറ്റാദായം 1375.4 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. കമ്പനിയുടെ വാര്‍ഷിക വരുമാനത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. വാര്‍ഷികവരുമാനം15 ശതമാനം വര്‍ധിച്ച് 31099 കോടി രൂപയായി.
നാലാം പാദത്തിലെ വരുമാനം മുന്‍വര്‍ഷം ഇതേ പാദത്തേതില്‍ നിന്ന് ആറ് ശതമാനം വര്‍ധിച്ച് 8,302 രൂപയായി. ഐ.ടി വ്യവസായത്തില്‍ നിന്ന് നാലാം പാദത്തില്‍ കമ്പനിയ്ക്ക് ലഭിച്ച വരുമാനം 5.7 ശതമാനം വര്‍ധിച്ച് 6,289 കോടി രൂപയിലെത്തി. വ്യാവസായിക മേഖലയില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തേതില്‍ നിന്ന് 18.9 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
കമ്പനിയുടെ അറ്റവില്‍പ്പന മുന്‍വര്‍ഷം ഇതേ പാദത്തേതില്‍ നിന്ന് ആറ് ശതമാനം വര്‍ധിച്ചു. 8,302 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 7,829.3 കോടി രൂപയായിരുന്നു അറ്റവില്‍പ്പന.