വിപ്രോയില്‍ ശമ്പള വര്‍ധന

ശനി, 30 ജനുവരി 2010 (11:52 IST)
ഐ ടി രംഗത്തെ പ്രമുഖരായ വിപ്രോ ടെക്നോളജീസ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നു. എട്ട് ശതമാനം മുതല്‍ 12 ശതമാനം വരെയാണ് വര്‍ധന. എന്നാല്‍, ഏതാനും പേര്‍ക്ക് 15 ശതമാനം വര്‍ധന ലഭിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരി ഒന്നുമുതലാണ് ശമ്പള വര്‍ധന നടപ്പില്‍ വരിക.

ഒന്നര വര്‍ഷത്തിന് ശേഷമാണ് കമ്പനി ശമ്പള വര്‍ധന നല്‍കുന്നത്. മറ്റ് കമ്പനികളും ഉടന്‍ തന്നെ വിപ്രോയുടെ പാത പിന്തുടരുമെന്നാണ് സൂചന. ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചതായി ഏതാനും ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍, ശമ്പള വര്‍ധനയെ കുറിച്ച് കമ്പനി പ്രതിനിധികള്‍ പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക