വിദേശ വിനോദ സഞ്ചാരികള്‍ക്കായി പുതിയ പദ്ധതികള്‍

വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (09:49 IST)
PRO
PRO
വിദേശ വിനോദ സഞ്ചാരികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് വിദേശ വിനോദ സഞ്ചാരികള്‍ക്കായി വിസ നയങ്ങള്‍ ഉള്‍പ്പടെ ഉദാരമാക്കുന്നത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്നത്.

പുതിയ പദ്ധതികള്‍ നടപ്പിലാനന്തിനുള്ള ചര്‍ച്ചകള്‍ക്കായി ആഭ്യന്തര, വിദേശ കാര്യം, ടൂറിസം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം അടുത്ത മാസം ആസൂത്രണ കമ്മിഷന്‍ സംഘടിപ്പിക്കും. ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ ഉള്‍പ്പെടെയുള്ളവര്‍ ഈ യോഗത്തില്‍ പങ്കെടുക്കും.

അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതിനാല്‍ പശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും അനുയോജ്യമായ കേന്ദ്രമായി ഇന്ത്യ മാറിയെന്നാണ് വിലയിരുത്തുന്നത്.

വെബ്ദുനിയ വായിക്കുക