വിദേശ നിക്ഷേപത്തില്‍ വന്‍ ഇടിവ്

തിങ്കള്‍, 3 ജൂണ്‍ 2013 (11:11 IST)
PRO
PRO
വ്യാവസായിക മേഖലയിലെ നിക്ഷേപത്തിനു വന്‍ ഇടിവ്. വ്യാവസായിക മേഖലയില്‍ വിദേശനിക്ഷേപം 38 ശതമാനം ഇടിവു വന്നത്. അതോടെ നിക്ഷേപം 22.42 ബില്യന്‍ ഡോളറിലെത്തി. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപം 35.12 ബില്യന്‍ ഡോളറായിരുന്നു.

വ്യാവസായിക മേഖലയില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ പല പദ്ധതികളും ആവിഷ്കരിച്ചിരുന്നു. ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍, മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍‍, സിവില്‍ ഏവിയേഷന്‍ മേഖലകളില്‍ വിദേശനിക്ഷേപം അനുവദിച്ചിരുന്നു.

എന്നാല്‍ രാജ്യത്തെ വിദേശനിക്ഷേപത്തില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. ഓഹരി വിപണിയിലേ വിദേശ നിക്ഷേപം റെക്കോര്‍ഡ് നേട്ടത്തിലെത്തി. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 83,200 കോടി രൂപയാണു (1500 കോടി ഡോളര്‍) ഇന്ത്യന്‍ വിപണിയിലെ നിക്ഷേപം.

വിദേശ നിക്ഷേപത്തിന്റെ വര്‍ദ്ധനവാണ് ഓഹരി വിപണിക്കു കാര്യമായി നേട്ടമുണ്ടാക്കിയത്. മെയ്മാസം ബോംബെ ഓഹരി സൂചിക 256 പോയിന്റാണ് ഉയര്‍ന്നത്. മെയ് മാസത്തില്‍ 22,168 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഓഹരിയില്‍ നിക്ഷേപിച്ചത്.

വെബ്ദുനിയ വായിക്കുക