ഹോളിവുഡിലെ ചലചിത്ര നിര്‍മ്മാണ കമ്പനിയായ വാര്‍ണര്‍ ബ്രദേഴ്സിന്‍റെ ഹോം വീഡീയോകള്‍ ഇന്ത്യന്‍ വിപണിയില്‍ വിതരണം ചെയ്യാനുള്ള അവകാശം അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള ബിഗ് ഹോം വീഡിയോ സ്വന്തമാക്കി. ഇന്ത്യക്ക് പുറമേ ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെയും വാര്‍ണര്‍ ഹോം വീഡിയോസിന്‍റെ വിതരണാവകാശം ബിഗ് ഹോം വീഡിയോയ്ക്ക് ആയിരിക്കും.
പുതിയ പങ്കാളിത്തത്തിലൂടെ വാര്‍ണര്‍ ഹോം വിഡീയോസിന്‍റെ വിസിഡി,ഡിവിഡി, ബ്ലൂ റേ ഉല്‍പ്പനങ്ങള്‍ ഈ മൂന്നു രാജ്യങ്ങളില്‍ വിപണനം ചെയ്യാനും വിതരണം ചെയ്യാനുള്ള അവസരം ബിഗ് ഹോം വിഡിയോയ്ക്ക് ലഭിക്കുമെന്ന് ബിഗ് മ്യൂസിക്ക് ആന്‍ഡ് ഹോം എന്‍റര്‍ടെയിന്‍മെന്‍റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കുല്‍മീത് മക്കാര്‍ അറിയിച്ചു.
ഇന്ത്യയിലെ ഹോം വീഡിയോ വിപണിയി 7.2 ബില്യണ്‍ രൂപയുടെ ഇടപാട് നടക്കുമെന്നാണ് കണക്കാകിയിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. വ്യാജ വിഡീയോ പ്രശനം ഇന്ത്യയില്‍ ഏറെകുറേ പരിഹരിച്ചു കഴിഞ്ഞുവെന്നും എന്നാല്‍ ശ്രീലങ്കയും ബംഗ്ലാദേശിലും ഇത് വലിയ വിഷയമാണെന്നും കമ്പനി പ്രതിനിധികള്‍ ചൂണ്ടി കാണിക്കുന്നു. ഈ രാജ്യങ്ങളിലെ 99 ശതമാനം ഹോം വീഡിയോകളും വ്യാജമാണ്. എന്നാല്‍ ഇതിനെ നേരിടാനുള്ള വഴികള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ബിഗ് ഹോം വീഡിയോസ് പ്രതിനിധികള്‍ പറഞ്ഞു.
ഈ പങ്കാളിത്തം യാഥാര്‍ത്ഥ്യമായതോടെ വാര്‍ണര്‍ ബ്രദേഴ്സിന്‍റെ വീഡിയോകള്‍ മിതമായ വിലയ്ക്ക് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കാനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്. ഗോണ്‍ വിത്ത് ദ വിന്‍ഡ്, ബെന്‍ഹര്‍, ഡോക്ടര്‍ ഷിവാഗോ തുടങ്ങിയ കളാസിക്കുകളും ഹാരി പോട്ടര്‍, മെട്രിക്സ്, ബാറ്റ്ബാന്‍ തുടങ്ങിയ ജനപ്രീയ ചിത്രങ്ങളും ഇത്തരത്തില്‍ ലഭ്യമാകും. വാര്‍ണര്‍ ചിത്രങ്ങള്‍ക്ക് പുറമെ, ടര്‍ണര്‍ എന്‍റര്‍ടെയിന്‍മെന്‍റ്, എച് ബി ഒ, ന്യൂ ലൈന്‍ തുടങ്ങിയ കമ്പനികളുടെ വീഡിയോകളുടെയും വിതരണാവകാശം വാര്‍ണര്‍ ഹോം എന്‍റര്‍ടെയിന്‍മെന്‍റിനുണ്ട്.