ലോകത്തിലെ ഏറ്റവും മികച്ച ടാക്സി കാര്‍ അംബാസിഡര്‍

ഞായര്‍, 21 ജൂലൈ 2013 (13:28 IST)
PTI
PTI
ലോകത്തിലെ ഏറ്റവും മികച്ച ടാക്സി കാറായി അംബാസിഡര്‍ തിരഞ്ഞെടുക്കപ്പെട്ടു. ബിബിസി സംഘടിപ്പിച്ച പരിപാടിയിലാണ് അംബാസിഡറിനെ ലോകത്തിലെ ഏറ്റവും മികച്ച ടാക്സി കാറായി തിരഞ്ഞെടുത്തത്. അമേരിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി, സൌത്ത് ആഫ്രിക്ക, മെക്സിക്കോ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ടാക്സി കാറുകളും മത്സരത്തില്‍ ഉണ്ടായിരുന്നു.

കൂടാതെ മാരുതി സുസുക്കി, ഹുണ്ടായി, ടയോട്ട ടങ്ങിയ കമ്പനികളും മത്സരത്തില്‍ പങ്കെടുത്തിരുന്നു. ദ ഹിന്ദുസ്ഥാന്‍ അംബാഡിസര്‍ ബ്രിട്ടനിലായിരുന്നു ഇറക്കിയത്. പിന്നീട് ദ ഹിന്ദുസ്ഥാന്‍ അംബാഡിസര്‍ എന്നത് അംബാസിഡര്‍ എന്നാക്കി മാറ്റി.

1948ല്‍ സി കെ ബിര്‍ല ഗ്രൂപ്പ്​അംബാസിഡര്‍ കാറിന്‍റെ നിര്‍മ്മാണം തുടങ്ങി. ബംഗാളിലെ ഹൂബ്ലി ജില്ലയിലാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. എണ്‍പതുകളില്‍ മാരുതി കാര്‍ എത്തുന്നതുവരെ അംബാസിഡറിനായിരുന്നു ഇന്ത്യന്‍ നിരത്തുകളിലെ കിരീടം വയ്ക്കാത്ത വാഹനരാജാവ്.

ലോകത്തിലെ വന്‍ കാര്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണിയിലെത്തിയതോടെ അംബാസിഡറിന്‍റെ പ്രതാപം പൂര്‍ണ്ണമായും നഷ്ടമായി. പിന്നീട് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ടാക്സി സ്റ്റാന്‍റുകളിലും മാത്രമായി അംബാസിഡര്‍ ചുരുങ്ങി.

വെബ്ദുനിയ വായിക്കുക