ലോകകപ്പ് കാണാന്‍ എയര്‍ ഇന്ത്യയുടെ സഹായം

വെള്ളി, 11 ഫെബ്രുവരി 2011 (11:23 IST)
ലോകകപ്പ് ക്രിക്കറ്റിനോടനുബന്ധിച്ച് എയര്‍ ഇന്ത്യ യാത്രാ നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചു. ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൌരന്മാര്‍ക്കും യുവാക്കള്‍ക്കും യാത്രാനിരക്കില്‍ എയര്‍ ഇന്ത്യ 50% ഇളവാണ് പ്രഖ്യാപിച്ചത്.

മുപ്പത് വയസില്‍ താഴെയുള്ളവര്‍ക്കും 63 വയസിനു മുകളിലുള്ളവര്‍ക്കുമുള്ള ആനുകൂല്യം ലഭ്യമാകുക. 15 മുതല്‍ ഏപ്രില്‍ അഞ്ചുവരെയാണ് ഈ ഇളവ് ലഭിക്കുക. എന്നാല്‍ ഇന്ധന സര്‍ച്ചാര്‍ജ്, പാസഞ്ചര്‍ സര്‍വീസ് ഫീസ്, യൂസേഴ്സ് ഡെവലപ്മെന്റ് ഫീസ് തുടങ്ങിയവ യാത്രക്കാര്‍ നല്‍കണം.

വിശദവിവരങ്ങള്‍ 1800-180-1407 എന്ന ടോള്‍ ഫ്രീ നമ്പരിലും എയര്‍ ഇന്ത്യ വെബ്സൈറ്റിലും ലഭ്യമാണ്.

വെബ്ദുനിയ വായിക്കുക