എല്ലാ ലേല കേന്ദ്രങ്ങളിലും ഏകീകൃത ബില്‍ സംവിധാനം നടപ്പാക്കണമെന്ന് യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഉപാസി) ആവശ്യപ്പെട്ടു. വാര്‍ഷിക സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തോട്ടം ഉൽപന്നങ്ങളെചരക്ക്, സേവന നികുതിയിൽ (ജിഎസ്ടി) നിന്ന് ഒഴിവാക്കണമെന്നും ഉപാസി ആവശ്യപ്പെടുന്നുണ്ട്.
ജിഎസ്ടി നിലവില്‍ വന്നപ്പോൾ റബർ, കാപ്പി, കുരുമുളക്, ഏലം എന്നിവയ്ക്ക് അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തി. ഇതു വാറ്റ് പ്രകാരമുള്ള നികുതിക്കു സമാനമാണെന്നും ഉപാസി വ്യക്തമാക്കുന്നു. കാപ്പി ഉൽപാദനത്തിൽ വൻ ഇടിവാണു കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായത്. റബർ ഉൽപാദനത്തിൽ കഴിഞ്ഞ15 വർഷത്തിനിടയില്‍ ഏറ്റവും വലിയ കുറവാണു 2015–2016 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയത്.