റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡല്‍- കോണ്ടിനെന്റല്‍ ജിറ്റി
ബുധന്‍, 27 നവംബര്‍ 2013 (08:45 IST)
PRO
റോഡുകളില്‍ രാജാവാകാന്‍ റോയല്‍ എന്‍ഫീല്‍ഡ് പുതിയ മോഡല്‍ ബുള്ളറ്റ് കോണ്‍ഡിനെന്റല്‍ ജീറ്റി എത്തി. മോഡലിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 2.05 ലക്ഷം രൂപയാണ്.
535 സിസി എഞ്ചിന്‍ കപ്പാസിറ്റിയുള്ള കോണ്‍ഡിനെന്റല്‍ ജിറ്റി സിംഗിള്‍ സീറ്റിംഗാണ്. തണ്ടര്‍ബേര്‍ഡ്, ക്ലാസിക് തുടങ്ങിയ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഡിനെന്റല്‍ ജിടിയുടെ ബോഡിയില്‍ മെറ്റലിന്റെ ഉപയോഗം കുറവാണ്.
മുന്‍വശത്തും പിന്‍വശത്തും ഡിസ്‌ക് ബ്രേക്കുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. 25 കിലോമീറ്റര്‍ ഇന്ധനക്ഷമതയാന് പ്രതീക്ഷിക്കുന്നത്. ചെന്നൈ പ്ലാന്റിലാണ് ഈ മോഡലുകള്‍ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിക്കുന്നത്.
ചിത്രത്തിന് കടപ്പാട്- റോയല്‍ എന്‍ഫീല്‍ഡ് വെബ്സൈറ്റ്