റിലയന്‍സ് മീഡിയാവര്‍ക്‌സ് ഓഹരി വില്‍ക്കുന്നു

വ്യാഴം, 31 മാര്‍ച്ച് 2011 (17:49 IST)
അനില്‍ അംബാനിയുടെ റിലയന്‍സ് മീഡിയാവര്‍ക്‌സ് ഓഹരി വില്‍പ്പനയിലൂടെ മൂലധനസമാഹരണം നടത്താന്‍ തയ്യാറെടുക്കുന്നു. ഓഹരി വില്‍പ്പനയിലൂടെ 500-600 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

ഓഹരികള്‍ വാങ്ങുന്നതിനായി അമേരിക്കയിലും യൂറോപ്പിലുമുള്ള നിരവധി കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിലയന്‍സ് മീഡിയാവര്‍ക്‌സ് അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് ബിഗ് സിനിമ എന്നപേരില്‍ നിരവധി മള്‍ടിപ്ലക്‌സുകളെക്കൂടാതെ സിനിമാ നിര്‍മാണ യൂണിറ്റുകളും റിലയന്‍സ് മീഡിയാ വര്‍ക്‌സിന്റേതായുണ്ട്.

വെബ്ദുനിയ വായിക്കുക