റാഫേല്‍ യുദ്ധവിമാനങ്ങളുടെ നിര്‍മ്മാതാക്കളുമായി ഇന്ത്യ സംയുക്ത സംരംഭത്തിലേര്‍പ്പെട്ടേക്കും. റാഫേല്‍ നിര്‍മ്മാതാക്കളായ ഫ്രാന്‍സിലെ ദ സോള്‍ട്ട് ഏവിയേഷന്‍ ഇന്ത്യയിലെ ഏതെങ്കിലും കമ്പനിയുമായി സംയുക്ത സംരംഭത്തിലേര്‍പ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ലിമിറ്റഡുമായോ മറ്റേതെങ്കിലും സ്വകാര്യ സ്ഥാപനവുമായോ ആയിരിക്കും സംയുക്തസംരംഭം.
ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ പ്രതിരോധരംഗത്ത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമുള്ള ആദ്യത്തെ പ്രധാന നീക്കമാകുമിത്. നിര്‍മാണശേഷി വര്‍ധിപ്പിക്കാനും ഇന്ത്യയിലും തങ്ങളുടെ നിര്‍മാണ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനും സംയുക്ത സംരംഭം ദസോള്‍ട്ട് ഏവിയേഷന് അവസരം നല്‍കും.