രൂപയെ രക്ഷിക്കാന്‍ ജനങ്ങളില്‍ നിന്നും സ്വര്‍ണം വാങ്ങും: ആര്‍ബിഐ
വെള്ളി, 30 ഓഗസ്റ്റ് 2013 (08:20 IST)
PRO
PRO
രൂപയുടെ മൂല്യം ഉയര്‍ത്തുന്നതിനായി ജനങ്ങളില്‍ നിന്നും സ്വര്‍ണം ശേഖരിക്കാന്‍ ആര്‍ബിഐ ഒരുങ്ങുന്നു. സ്വര്‍ണ ലഭ്യത കൂടിയാല്‍ ഇറക്കുമതി നിയന്ത്രിക്കാമെന്നതുകൊണ്ടാണ് ആര്‍ബിഐ ഈ പുതിയ നടപടിക്ക് ഒരുങ്ങുന്നത്. പൊതുമേഖലാ ബാങ്കുകള്‍ വഴി സ്വര്‍ണം ശേഖരിക്കാനാണ് ആര്‍ബിഐയുടെ പദ്ധതി.
രൂപയെ രക്ഷിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് ഡോളര്‍ നേരിട്ട് നല്‍കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചിരുന്നു. പ്രത്യേക ബാങ്ക് വഴിയാകും റിസര്‍വ്വ് ബാങ്ക് എണ്ണക്കമ്പനികളുമായുള്ള ഡോളര്‍ ഇടപാട് നടത്തുക. ഐഒസി, ബിപിസിഎല്‍, എച്ച്‌പിസിഎല്‍ എന്നീ എണ്ണകമ്പനികളുമായി പ്രതിമാസം 850 കോടിയുടെ ഡോളര്‍ ഇടപാടാണ് നടത്തുന്നത്.
ഈ എണ്ണകമ്പനികള്‍ പ്രതിമാസം 750 കോടി ടണ്‍ എണ്ണയാണ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത്. സിറിയയില്‍ അമേരിക്ക ആക്രമണം നടത്തുമെന്ന വാര്‍ത്ത ബുധനാഴ്ച ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 68.83 ആയി താഴ്ന്നതിനെ തുടര്‍ന്നാണ് റിസര്‍വ്വ് ബാങ്ക് അടിയന്തിര നടപടികള്‍ എടുത്തത്.
അമേരിക്ക സിറിയയില്‍ ആക്രമണം നടത്തുമെന്ന് ആഭ്യൂഹം ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയര്‍ത്തിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചത് ഇന്ത്യ ഉള്‍പ്പെടെ വന്‍തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ബാധിച്ചു. ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഡോളര്‍ വേണമെന്നതാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്.
പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, എച്ച്‌പിസിഎല്‍, ബിപിസിഎല്‍ തുടങ്ങിയ്ക്ക് നേരിട്ട് ഡോളര്‍ നല്‍കാനാണ് റിസര്‍വ്വ് ബാങ്ക് തീരുമാനം.