രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു

വ്യാഴം, 24 മെയ് 2012 (10:31 IST)
PRO
PRO
ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുകയാണ്. യു എസ് ഡോളറിനെതിരെ രൂപ 56.24 എന്ന പുതിയ റെക്കോര്‍ഡ് താഴ്ചയുലാണ് വ്യാപാരം തുടരുന്നത്.

കഴിഞ്ഞ ദിവസം രൂപ ഡോളറിനെതിരെ 61 പൈസയുടെ നഷ്ടവുമായി 56 എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. യൂറോ മേഖലയിലെ പ്രതിസന്ധി തുടരുന്നതും ആഗോള സമ്പദ് മേഖലയിലെ അസ്ഥിരതയുമാണ് രൂപയുടെ മൂല്യത്തിലെ ഇടിവിന് കാരണം.

ഇറക്കുമതിക്കാരില്‍ നിന്നും ബാങ്കുകളില്‍ നിന്നും ഡോളറിന് ആവശ്യം വര്‍ധിക്കുന്നതും രൂപയ്ക്ക് പ്രതികൂലമാകുന്നു.

വെബ്ദുനിയ വായിക്കുക