രത്തന്‍ ടാറ്റ വിരമിക്കുന്നു

ടാറ്റാ ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ രത്തന്‍ ടാറ്റ ബിസിനസ് ജീവിതത്തില്‍ നിന്നും വിരമിക്കലിനേ കുറിച്ചു ചിന്തിക്കുന്നു. എന്നാല്‍ സ്വപ്‌ന പദ്ധതിയായ ഒരു ലക്ഷത്തിന്‍റെ കാര്‍ വിജയകരമായി പുറത്തിറക്കിയതിനു ശേഷമായിരിക്കും ഈ വിരമിക്കല്‍.

പരിഷ്‌കൃത സമൂഹത്തിനു ചെറിയ കാര്‍ എന്നത് വിജയകരമായി നടപ്പില്‍ വരുത്തുന്ന സമയമാണ് വിരമിക്കാന്‍ ഏറ്റവും നല്ലതെന്ന് ഫിനാന്‍ഷ്യന്‍ ടൈംസിനോട് ടാറ്റ പറഞ്ഞു. മൂന്ന് ട്രില്യണ്‍ മൂല്യമുള്ള വിപണി ഭീമന്‍‌മാരാണ് ടാറ്റ.

ന്യൂഡല്‍‌ഹിയില്‍ ജനുവരി 10 ന് നടക്കുന്ന ഓട്ടോ എക്‍സ്പോയില്‍ വില കുറഞ്ഞ കാര്‍ പുറത്തിറക്കാമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. എന്നാല്‍ സുരക്ഷയുടെയും പുക പരിശോധനയുടെയും കാര്യത്തില്‍ എതിരാളികളായ കാര്‍ കമ്പനികള്‍ ടാറ്റയുടെ നീക്കത്തില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

അതേ സമയം തന്നെ തന്‍റെ കാര്‍ ഒരു മോട്ടോര്‍ സൈക്കിളിനേക്കാള്‍ വളരെ കുറച്ചേ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കൂ എന്നാണ് ഇതിനു മറുപടിയായി ടാറ്റ പറയുന്നത്.

കാറുകളുടെ കാര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് കാറ് നിര്‍മ്മിക്കുന്നില്ലെന്നും എണ്ണത്തില്‍ വളരെ കുറച്ച് ഉണ്ടാക്കാനെ ശ്രമിക്കുന്നുള്ളെന്നും ടാറ്റ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക