രത്തന്‍ ടാറ്റയെ കാര്‍നേജ് ട്രസ്റ്റ് ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തു
വെള്ളി, 20 സെപ്‌റ്റംബര്‍ 2013 (09:50 IST)
PTI
PTI
രത്തന്‍ ടാറ്റയെ കാര്‍നേജ് ട്രസ്റ്റ് ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തു. ലോക സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കാര്‍നേജ് ട്രസ്റ്റ്. കാര്‍നേജ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് മുന്നോടിയായാണ് രത്തന്‍ ടാറ്റയെ ട്രസ്റ്റ് ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തത്.
ലോകത്തിലെ ആഗോള സമ്പദ്‌വ്യവസ്ഥയെ കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തിയാണ് രത്തന്‍ ടാറ്റ അതിനാല്‍ രത്തന്‍ ടാറ്റ ട്രസ്റ്റില്‍ മുതല്‍കൂട്ടാവുമെന്നും ഫിന്‍ബേഗ് കണക്കുകൂട്ടുന്നു.
കാര്‍നേജ് ട്രസ്റ്റ് 1910ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. റഷ്യ, ചൈന, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയയിടങ്ങളില്ലാം കാര്‍നേജ് ട്രസ്റ്റ് സജീവമാണ്.