മാഹിയില്‍നിന്നും മദ്യക്കടത്ത് വര്‍ദ്ധിക്കുന്നു; 108 കുപ്പി വിദേശമദ്യം പിടികൂടി
ശനി, 22 ഫെബ്രുവരി 2014 (10:08 IST)
PRO
മാഹിയില്‍നിന്നും മറ്റ് സ്ഥലങ്ങളിലേക്കുള്ള മദ്യക്കടത്ത് വര്‍ദ്ധിക്കുന്നതായി സൂചന. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലേക്ക് കടത്തുകയായിരുന്ന 108 കുപ്പി വിദേശമദ്യവുമായി രണ്ട് യുവാക്കളെ വടകര എക്സൈസ് സര്‍ക്കിള്‍ സംഘം അറസ്റ്റ് ചെയ്തു.
മലപ്പുറം വേങ്ങര സ്വദേശികളെയാണ് പിടികൂടിയത്. പതിവ് വാഹന പരിശോധനക്കിടെ കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ ഇവരെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മദ്യം കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
മലപ്പുറം ജില്ലയിലെ അനധികൃത മദ്യവില്‍പനക്കാര്‍ക്ക് മാഹിയില്‍നിന്ന് മൊത്തമായി മദ്യമെത്തിച്ച് കൊടുക്കുമ്പോള്‍ ഒരാള്‍ക്ക് 5000 രൂപയാണത്രെ ഇതിന് ലഭിക്കുക. വടകര ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.