രാജ്യത്തെ പ്രമുഖവാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ വില്‍പ്പനയില്‍ വര്‍ധന. ഫെബ്രുവരിയിലെ വില്‍പ്പന 15.51 ശതമാനം വര്‍ധിച്ച് 1,11,645 യൂണിറ്റുകളായെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഇത് 96,650 യൂണിറ്റുകളായിരുന്നു. മാരുതിയുടെ ആഭ്യന്തര വില്‍പ്പനയിലും വര്‍ധനവുണ്ടായിട്ടുണ്ട്. 19.79 ശതമാനം വര്‍ധനയാണ് ഈ വിഭാഗത്തില്‍ ഉണ്ടായത്. 2010 ഫെബ്രുവരിയില്‍ 84,765 യൂണിറ്റുകളായിരുന്നത് 1,01,543 ആയിട്ടാണ് വര്‍ധിച്ചിരിക്കുന്നത്.
അതേസമയം കയറ്റുമതി കുറഞ്ഞിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം 11,885 യൂണിറ്റുകളായിരുന്നത് 10,102 ആയിട്ടാണ് കുറഞ്ഞത്.