മല്യ ഇനി ബില്യണയറല്ലെന്ന് ഫോര്‍ബ്സ്

ശനി, 27 ഒക്‌ടോബര്‍ 2012 (16:33 IST)
PRO
വിജയ്മല്യയ്ക്ക് ബില്യണയര്‍ സ്ഥാനം നഷ്ടപ്പെട്ടെന്ന് ഫോര്‍ബ്സ് മാഗസിന്‍. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ചെയര്‍മാ‍നായ മല്യയ്ക്ക് വ്യോമയാന രംഗത്ത് നേരിട്ട പ്രതിസന്ധിയാണ് സ്ഥാനചലനം വരുത്തിയത്.

വ്യോമയാന രംഗത്ത് ഉണ്ടായ തിരിച്ചടികള്‍ മല്യയുടെ ബിസിനസിനെ മുഴുവന്‍ പിടിച്ചുലച്ചു. ഫോര്‍ബ്സ് പുറത്തിറക്കിയ ലിസ്റ്റില്‍ 100 കോടി ഡോളറിന് താഴെയാണിപ്പോള്‍ മല്യ. 80 കോടി ഡോളര്‍ മാത്രമാണ് അദ്ദേഹത്തിന്റെ ആസ്തി. അതിനാല്‍ സ്ഥാനം 49ല്‍ നിന്നും 73 ആയി.

വെബ്ദുനിയ വായിക്കുക