മരുന്നുവില നിയന്ത്രണം അട്ടിമറിക്കാനുള്ള ശ്രമത്തെ ചെറുക്കും: ആരോഗ്യമന്ത്രി

വെള്ളി, 9 ഓഗസ്റ്റ് 2013 (09:08 IST)
PRO
മരുന്നുവില നിയന്ത്രണം അട്ടിമറിക്കാനുള്ള ശ്രമത്തെ തടയുമെന്ന് ആരോഗ്യമന്ത്രി വി‌എസ് ശിവകുമാര്‍. ഇതിനായി കൂടുതല്‍ സ്‌ക്വാഡുകളെ വിന്യസിപ്പിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

മൊത്തവിതരണ സ്ഥാപനങ്ങളില്‍ ആവശ്യാനുസരണം മരുന്നുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എല്ലാ ജില്ലകളിലുമുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്നിന്റെ ലഭ്യത വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരുന്നുവില നിയന്ത്രണം പ്രാബല്യത്തില്‍വന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കുറഞ്ഞവിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

വിവിധകാര്യങ്ങളില്‍ വീഴ്ച വരുത്തിയ ഒട്ടേറെ മെഡിക്കല്‍ഷോപ്പുകള്‍ക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്‍റ് നടപടി സ്വീകരിച്ചുവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക