മമ്മൂട്ടി ഇന്ദുലേഖ സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഞായര്‍, 29 ഏപ്രില്‍ 2012 (13:18 IST)
PRO
PRO
മോസണ്‍സ് എക്സ്ട്രാക്ഷന്‍സിന്റെ പുതിയ ഉല്‍പന്നമായ ഇന്ദുലേഖ വൈറ്റ് സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി നടന്‍ മമ്മൂട്ടി കരാറില്‍ ഒപ്പിട്ടു. മേയ് ആദ്യവാരം പുറത്തിറക്കുന്ന വൈറ്റ് സോപ്പ് തേങ്ങാപ്പാലിന്റെ ഗുണങ്ങള്‍ അടങ്ങിയതായിരിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ടിഎഫ്എം റേറ്റ് 80 ശതമാനം ഉള്ള വൈറ്റ് സോപ്പ് ഇന്ത്യയില്‍ ആദ്യമാണെന്നും കമ്പനി പറയുന്നു.

ഇന്ദുലേഖ ഹെയര്‍ കെയര്‍ ഓയില്‍, സ്കിന്‍ കെയര്‍ ഓയില്‍, കോക്കനട്ട് മില്‍ക്ക് ഷാംപൂ എന്നിവയാണ് മോസണ്‍സ് എക്സ്ട്രാക്ഷന്‍സിന്റെ മറ്റ് ഉല്‍പ്പന്നങ്ങള്‍.

നൂറ്റിയമ്പത് കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനി ഇനി 350 കോടിയുടെ ബിസിനസ് ആണ് ലക്‍ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക