ഭാരതി ഇന്‍ഫ്രാടെലിന്റെ സിഒഒ ആയി സുനില്‍ ഖുറാനയെ നിയമിച്ചു

തിങ്കള്‍, 7 ജനുവരി 2013 (11:35 IST)
PRO
PRO
സുനില്‍ ഖുറാനയെ ഭാരതി ഇന്‍ഫ്രാടെലിന്റെ പുതിയ ചീഫ്‌ ഓപറേഷന്‍സ്‌ ഓഫീസറായി(സി ഒ ഒ)നിയമിച്ചു. കമ്പനിയുടെ മുഖ്യ എക്സിക്യൂട്ടീവ്‌ കൗണ്‍സില്‍ ടീമില്‍ അദ്ദേഹം അംഗമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിലെ പ്രമുഖ ടെലികോം ടവര്‍ നിര്‍മാണ കമ്പനിയാണ് ഭാരതി ഇന്‍ഫ്രാടെല്‍.

ഇലക്ട്രോണിക്സില്‍ എന്‍ജിനിയറിംഗ്‌ ബിരുദധാരിയായ ഖുറാന ജിഇ ഗ്രൂപ്പില്‍ നിന്നാണ്‌ ഭാരതി ഇന്‍ഫ്രാടെലില്‍ നിയമിതനാകുന്നത്‌.

പുതിയ നേതൃത്വം കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും ഉപഭോക്തൃസേവനത്തിലും മികവു പുലര്‍ത്താനാകുമെന്നും അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക