ഭവനപദ്ധതികളില്‍ തദ്ദേശസ്ഥാപനങ്ങളുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി കെ ബാബു
തിങ്കള്‍, 25 മാര്‍ച്ച് 2013 (08:31 IST)
PRO
ദുര്‍ബല വിഭാഗങ്ങള്‍ക്കുമായി ആവിഷ്കരിച്ചിട്ടുള്ള ഭവന പദ്ധതികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് എക്സൈസ്, തുറമുഖ മന്ത്രി കെ ബാബു അറിയിച്ചു. ഇഎംഎസ് സമ്പൂര്‍ണ ഭവന പദ്ധതിയില്‍ പലിശയിനത്തിലും ഇന്ദിര ആവാസ് യോജനയില്‍ പലിശയ്ക്കു പുറമേ മുതല്‍ ഇനത്തിലും തുക തിരിച്ചടക്കേണ്ട ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുതെന്ന് അദ്ദേഹം പറഞ്ഞു.
ഇഎംഎസ് സമ്പൂര്‍ണ ഭവന പദ്ധതിയില്‍ പലിശ ഇനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള തുക ബജറ്റ് വിഹിതത്തിലൂടെ അനുവദിക്കും. 10.75 ശതമാനം നിരക്ക് വരെയുള്ള പലിശയ്ക്കാണ് സബ്സിഡി. ഇന്ദിര ആവാസ് യോജനയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വായ്പയായി ലഭ്യമാക്കും. 200 കോടി രൂപയുടെ പൂര്‍ണ ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഭൂതത്താന്കെട്ടില് ജില്ല പഞ്ചായത്തുമായി ചേര്‍ന്ന് മത്സ്യവിത്തുല്‍പ്പാദന കേന്ദ്രം സ്ഥാപിക്കുന്നതിന് ആറരക്കോടി രൂപയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ അനുമതി നല്കിയിരിക്കുതെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീയുടെ സമഗ്ര പച്ചക്കറി വ്യാപന പദ്ധതിക്കുള്ള ജില്ല പഞ്ചായത്തിന്റെ വിഹിതമായ 30 ലക്ഷം രൂപയുടെ ചെക്ക് ജില്ല കോ ഓഡിനേറ്റര്‍ ടാനി തോമസ് മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ഇന്ദിര ആവാസ് യോജനയ്ക്ക് ജില്ല പഞ്ചായത്ത് നല്കുന്ന 7.58 കോടി രൂപ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എന്‍. വിനോദിനിക്കും കീഴ്മാട് പഞ്ചായത്തില്‍ പട്ടികജാതിക്കാര്‍ക്ക് ഫ്ളാറ്റ് നിര്‍മിക്കുന്നതിനുള്ള 19.50 ലക്ഷം രൂപ പഞ്ചായത്ത് പ്രസിഡന്റ് ലൈസന് സെബാസ്റ്റ്യനും മന്ത്രി കൈമാറി. കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള ഗ്രോ ബാഗുകളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു.