ത്രിജി, ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് സ്‌പെക്ട്രം ലേലം പൂര്‍ത്തിയായി. പതിനാറു ദിവസം നീണ്ടു നിന്ന ലേലം വെള്ളിയാഴ്ചയാണ് അവസാനിച്ചത്. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളാണ് ലേലത്തില്‍ പങ്കെടുത്തത്. ഭാരതി എയര്‍ടെല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, വോഡാഫോണ്‍ എസ്സാര്‍, ചിപ്പ് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ ക്വാര്‍ക്കോമും ലേലത്തില്‍ പങ്കെടുത്തു.
ബ്രോഡ്ബാന്‍ഡ് വയര്‍ലെസ്സിനുള്ള ലേലം വ്യാഴാഴ്ച 15 ദിവസം പൂര്‍ത്തിയായപ്പോള്‍ തുക 39,000 കോടി രൂപയിലെത്തിയിരുന്നു. ത്രിജി, ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് എന്നിവയില്‍നിന്നുള്ള ആകെ വരുമാനം1.05 ലക്ഷം കോടി രൂപയായി. ഇതില്‍ നിന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത് 35,000 കോടി രൂപയായിരുന്നു. ത്രിജി സ്‌പെക്ട്രം ലേലത്തില്‍നിന്ന് 67,719 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിക്കഴിഞ്ഞു.