ബിനാലെയെ മാധ്യമങ്ങളിലൂടെ ലോകശ്രദ്ധയിലെത്തിച്ച എംഡി നീഷിന് പുരസ്‌കാരം

വ്യാഴം, 1 ഓഗസ്റ്റ് 2013 (17:37 IST)
PRO
PRO
ബിനാലെയെ മാധ്യമങ്ങളിലൂടെ ലോകശ്രദ്ധയിലെത്തിച്ച ന്യൂഡല്‍ഹിയിലെ എംഡി നീഷിന് പുരസ്‌കാരം. മീഡിയ റിലേഷന്‍സ്, നോട്ട് ഫോര്‍ പ്രോഫിറ്റ് എന്നീ വിഭാഗങ്ങളിലാണ് 'ഗോള്‍ഡ് സേബര്‍ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ പബ്ലിക് റിലേഷന്‍'സിന് എംഡി നീഷ് അര്‍ഹമായത്.

പ്രമുഖ പിആര്‍ രംഗത്തെ പ്രഗത്ഭരുമായി മല്‍സരിച്ചാണ് എംഡി നീഷ് ഈ പുരസ്‌കാരങ്ങള്‍ നേടിയത്. കെച്ചം സമ്പര്‍ക്ക്, ദ പ്രാക്‌സിസ്, ജനിസിസ് ബഴ്‌സണ്‍ മാഴ്‌സലര്‍, പി ആര്‍ പണ്ഡിറ്റ് തുടങ്ങിയവരായിരുന്നു എംഡി നീഷിന്റെ എതിരാളികള്‍.

ഇന്ത്യയിലെ മികച്ച പിആ‌ര്‍ മീഡിയ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്കൊപ്പം ലഭിച്ച ഈ പുരസ്‌കാരം വലിയ അംഗീകാരമാണെന്ന് എംഡി നീഷ് സി ഇ ഒ, എസ് സുരേഷ് പറഞ്ഞത്. ന്യൂഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച നടന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു.

വെബ്ദുനിയ വായിക്കുക