ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

ചൊവ്വ, 24 ഡിസം‌ബര്‍ 2013 (12:32 IST)
PRO
ശമ്പളപരിഷ്കരണം അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് രാജ്യത്തെ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ജനുവരി 20നും 21നും പണിമുടക്കും.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്കിങ് യൂണിയന്‍സിന്റെ ഹൈദരാബാദില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ഒന്നടങ്കം കഴിഞ്ഞ 18ന് പണിമുടക്കിയിട്ടും ഇന്ത്യന്‍ ബാങ്കിങ് അസോസിയേഷനും കേന്ദ്രസര്‍ക്കാരും നിഷേധാത്മകനിലപാട് തുടരുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.

ബാങ്കിങ്മേഖലയില്‍ പരിഷ്കരണം നടപ്പാക്കാന്‍ കഴിയാത്തതിന്റെ അമര്‍ഷമാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. നിലപാട് മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് ഫോറം നേതാക്കള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക