ഫോബ്‌സ് മാഗസിന്‍ വില്‍പ്പയ്ക്കൊരുങ്ങുന്നു

തിങ്കള്‍, 18 നവം‌ബര്‍ 2013 (11:56 IST)
PRO
ആഗോള സമ്പന്ന പട്ടികയിലൂടെ എപ്പോഴും ശ്രദ്ദേയമാകുന്ന ഫോബ്‌സ് വില്‍പനയ്ക്ക്.

ഫോബ്‌സ് മീഡിയയാണ് പുതിയ ഉടമകളെ തേടുന്നത്. 40 കോടി ഡോളറെങ്കിലും വേണമെന്നാണ് ഉടമകള്‍ ആഗ്രഹിക്കുന്നതത്രെ.

1917ല്‍ ധനകാര്യ പത്രപ്രവര്‍ത്തകനായിരുന്ന ബി സി ഫോബ്‌സാണ് ഫോബ്‌സ് മാസികക്ക് തുടക്കം കുറിച്ചത്.
അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ ടൈംസ് ഇന്‍കോര്‍പറേറ്റഡ് ഫോബ്‌സിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക