ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ സൌഹൃദകൂട്ടായ്മയായ ഫേസ്ബുക്കിന്റെ വിപണി മൂല്യം 5000 കോടി ഡോളറായി ഉയര്‍ന്നു. നിക്ഷേപകരില്‍ നിന്ന് 150 കോടി ഡോളര്‍ സ്വരൂപിച്ചതോടെയാണ് ഫേസ്ബുക്ക് കമ്പനിയുടെ വിപണി മൂല്യം ഉയര്‍ന്നത്.
പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്ക്‌സാണ് ഫണ്ട് സ്വരൂപിക്കുന്നതിന് മേല്‍നോട്ടം വഹിച്ചത്. 2004ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫേസ്ബുക്കില്‍ 210 ഡിസംബറില്‍ ഗോള്‍ഡ് മാന്‍ സാക്ക്‌സും റഷ്യന്‍ നിക്ഷേപക കമ്പനിയായ ഡിജിറ്റല്‍ സ്‌ക്കൈസ് ടെക്നോളജീസും 50 കോടി ഡോളര്‍ നിക്ഷേപിച്ചിരുന്നു.
ഫേസ്ബുക്ക് 2012ഓടെ ഇനീഷ്യല്‍ പബ്ലിക്ക് ഓഫര്‍ നടത്തുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. സാങ്കേതിക രംഗത്തെ ഏറ്റവും വിലിയ ഐ പി ഒയായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.