രാജ്യത്ത് പെട്രോള്‍ വില കുറച്ചേക്കും. ലിറ്ററിന് 1.60 രൂപ കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ് പെട്രോളിന് രാജ്യത്ത് വില കുറയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ രൂപയുടെ മൂല്യത്തില്‍ തകര്‍ച്ച തുടരുന്നതിനാല്‍ വിലയില്‍ വലിയ വ്യത്യാസം വരുത്തില്ല എന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ആഴ്ച പെട്രോളിന് ലിറ്ററിന് 6.28 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇത് രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.