പി‌എന്‍ബിയുടെ അറ്റാദായത്തില്‍ 7.8 ശതമാനം വര്‍ദ്ധന

വെള്ളി, 21 ജനുവരി 2011 (15:44 IST)
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ(പി‌എന്‍ബി) അറ്റാദയത്തില്‍ വര്‍ദ്ധന. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം‌പാദത്തില്‍ 7.8 ശതമാനമാണ് പി‌എന്‍ബിയുടെ അറ്റാദായം വര്‍ദ്ധിച്ചിരിക്കുന്നത്.

മൂന്നാം പാദത്തില്‍ 1,090 കോടി രൂപയായാണ് അറ്റാദായത്തില്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈകാലയളവില്‍ ഇത് 1,011 കോടിയായിരുന്നു. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ആദ്യ ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ പി‌എന്‍ബിയുടെ അറ്റാദായം 16.7 ശതമാനമാണ് വര്‍ദ്ധിച്ചത്.2,770 കോടി രൂപയില്‍ നിന്ന് 3,232 കോടിയായാണ് വര്‍ദ്ധിച്ചത്.

ബാങ്കിന്റെ മൊത്തം വരുമാനത്തില്‍ 27.9 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2010 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 7,976 കോടിയുടെ ലാഭമാണ് പി‌എന്‍ബി നേടിയത്. കഴിഞ്ഞസാമ്പത്തികവര്‍ഷം ഇതേകാലയളവില്‍ 6,236 കോടി രൂപയായിരുന്നു വരുമാനം.



വെബ്ദുനിയ വായിക്കുക