പാല്‍വില വര്‍ധന: തീരുമാനം മാറ്റി

വ്യാഴം, 27 സെപ്‌റ്റംബര്‍ 2012 (16:36 IST)
PRO
സംസ്‌ഥാനത്ത്‌ പാല്‍വില വര്‍ധിപ്പിക്കാനുള്ള തീരുമാനം മില്‍മ ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം നീട്ടിവച്ചു. വില വര്‍ധിപ്പിക്കാനായി തീരുമാനിച്ചിരുന്നെങ്കിലും ലിറ്ററിന്‌ എത്ര രൂപ കൂട്ടണമെന്ന കാര്യത്തിലാണ്‌ തീരുമാനമാകാത്തത്‌.

ഉത്‌പാദന ചെലവിന്റെ അടിസ്‌ഥാനത്തില്‍ പാല്‍വില ലിറ്ററിന്‌ എത്ര രൂപ വര്‍ധിപ്പിക്കണമെന്ന്‌ പരിശോധിക്കാന്‍ മില്‍മ വിദഗ്‌ധ സമിതിയെ നിയോഗിച്ചതായും സമിതിയുടെ റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം അടുത്തയാഴ്‌ച ചേരുന്ന ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം വില വര്‍ധനയില്‍ അന്തിമതീരുമാനമെടുക്കുമെന്ന്‌ മില്‍മ ചെയര്‍മാന്‍ ഗോപാലകുറുപ്പ്‌ അറിയിച്ചു.

ഡയറക്‌ടര്‍ബോര്‍ഡ്‌ യോഗം നടക്കുന്നതിനിടെ മില്‍മ ആസ്‌ഥാനത്തേക്ക്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തള്ളിക്കളയറി. പാല്‍ വില വര്‍ധന നടപ്പാക്കരുതെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ഉപരോധം. വിലവര്‍ധനവിന്റെ കാര്യത്തില്‍ കഴിയുന്നത്ര ഇളവ്‌ അനുവദിക്കാമെന്ന്‌ ചെയര്‍മാന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക