രാജ്യത്തെ പ്രമുഖ സോഫ്റ്റ്‌വേര്‍ കമ്പനിയായ പറ്റ്‌നി കമ്പ്യൂട്ടേഴ്‌സിനെ ഐഗേറ്റിന് വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. പറ്റ്‌നിയെ ഏറ്റെടുക്കുന്നതു പ്രഖ്യാപിക്കാനായി ഐഗേറ്റ് കോര്‍പ്പറേഷന്‍ ഇന്നു നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി.
പ്രത്യേകകാരണങ്ങള്‍ ഒന്നും വ്യക്തമാക്കാതെയാണ് ഐഗേറ്റ് വാര്‍ത്താസമ്മേളനം റദ്ദാക്കിയത്. പറ്റ്നിയെ ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തതിനാലാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന് ഐഗേറ്റിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കമ്പനി വില്‍ക്കുന്നത് സംബന്ധിച്ച് പറ്റ്‌നി കമ്പ്യൂട്ടേഴ്‌സിന്റെ ഉടമകള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഐഗേറ്റ് പിന്‍വലിയാന്‍ കാരണമെന്നാണ് സൂചന.
എന്നാല്‍ പറ്റ്‌നിയെ ഐഗേറ്റിന് വില്‍ക്കാനുള്ള തീരുമാനം മാറ്റിയിട്ടില്ലെന്ന് കമ്പനിയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.