പന്തായം തോറ്റു; പാവാടയും ടോപ്പും അണിഞ്ഞ് വിര്‍ജിന്‍ മുതലാളി

തിങ്കള്‍, 13 മെയ് 2013 (15:40 IST)
PRO
എയര്‍ഏഷ്യ മേധാവി ടോണി ഫെര്‍ണാണ്ടസ്സുമായി നടത്തിയ പന്തയത്തില്‍ തോറ്റതിനെത്തുടര്‍ന്ന് കോടീശ്വരനും വിര്‍ജീന്‍ ഗ്രൂപ്പിന്റെ മേധാവിയുമായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ടോപ്പും പാവാടയും അണിഞ്ഞ് എയര്‍ ഹോസ്റ്റസ് ആയി.

ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ തന്റെ ടീം ജയിക്കുമെന്നായിരുന്നു ബ്രാന്‍സണ്‍ പന്തയം കെട്ടിയത്. എന്നാല്‍ പന്ത്രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ഈ വേഷം കെട്ടല്‍.

അഞ്ചര മണിക്കൂര്‍ ഫ്ലൈറ്റ് യാത്രയില്‍ എയര്‍ഏഷ്യയുടെ യൂണിഫോമിലെത്തിയ ബ്രാന്‍സണ്‍ യാത്രക്കാര്‍ക്ക് കാപ്പിയും ജ്യൂസുമൊക്കെ വിതരണം ചെയ്തു. കണ്‍മഷി പുരട്ടി ലിപ്സ്റ്റിക് ഇട്ട് തകര്‍പ്പന്‍ പ്രകടനമാണ് ബ്രാന്‍സണ്‍ കാഴ്ച വച്ചത്.

വെബ്ദുനിയ വായിക്കുക