ന്യൂയോര്‍ക്കിലെ ദ പ്ലാസ സ്വന്തമാക്കാന്‍ സഹാറ

വെള്ളി, 6 ഏപ്രില്‍ 2012 (21:14 IST)
PRO
PRO
ന്യൂയോര്‍ക്കിലെ പ്രമുഖമായ ഹോട്ടല്‍ ദ പ്ലാസ സ്വന്തമാക്കാന്‍ സഹാറ ഗ്രൂപ്പ് രംഗത്ത്. 3,000 കോടി രൂപയ്ക്ക് പ്ലാസ സ്വന്തമാക്കാനാണ് സഹാറാ ഗ്രൂപ്പ് ഉടമ സുബ്രതാ റോയി രംഗത്തെത്തിയത്.

ദ പ്ലാസ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സഹാറ ചര്‍ച്ച തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച് സഹാറ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സഹാറ 2010ല്‍ ലണ്ടനിലെ പ്രമുഖ ഹോട്ടലായ ഗ്രോസ്വെനോര്‍ ഹൗസ് സ്വന്തമാക്കിയിരുന്നു. 3,275 കോടി രൂപയ്ക്കാണ് സുബ്രതാ റോയ് ഗ്രോസ്വെനോര്‍ ഹൗസ് ഹോട്ടല്‍ സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞവര്‍ഷം, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡിന്റെ നിയന്ത്രണത്തിലുള്ള 'മാരിയട്ട്' ലേലത്തില്‍ സ്വന്തമാക്കാന്‍ സഹാറാ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്.

വെബ്ദുനിയ വായിക്കുക