നാളികേരോല്‍പന്നങ്ങളുടെ കയറ്റുമതി ആയിരം കോടി കവിഞ്ഞു
ചൊവ്വ, 25 ജൂണ്‍ 2013 (12:04 IST)
PRO
PRO
നാളികേരോല്‍പന്നങ്ങളുടെ കയറ്റുമതി ആയിരം കോടി കവിഞ്ഞു. സംസ്ഥാനത്തെ നാളികേരോല്‍പന്നങ്ങളുടെ കയറ്റുമതിക്ക് റെക്കോര്‍ഡ് നേട്ടമാണിത്. കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതി 1,050 കോടി രൂപയായിരുന്നു. കയറും കയറുല്‍പന്നങ്ങളും ഒഴികെയുള്ളവയുടെ കയറ്റുമതിയുടെതാണ് ഇത്.
കയറ്റുമതിയുടെ മൂല്യത്തില്‍ 26 ശതമാനവും അളവില്‍ 32 ശതമാനവും വര്‍ധനവുണ്ടായിട്ടുണ്ട്. ചിരട്ടക്കരിയില്‍ നിന്നുള്ള ഉത്തേജിത കാര്‍ബണ്‍ (ആക്ടിവേറ്റഡ് കാര്‍ബണ്‍) കയറ്റുമതിയില്‍ മാത്രം 550 കോടി രൂപയും നേടാന്‍ സാധിച്ചു. ഉത്തേജിത കാര്‍ബണ്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇപ്പോള്‍ ഇന്ത്യയെന്ന് നാളികേര വികസന ബോര്‍ഡ് പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരോല്‍പന്നങ്ങളുടെ കയറ്റുമതി മൂല്യത്തില്‍ 26% വര്‍ധനവാണ് നേടിയത്. നാളികേര വികസന ബോര്‍ഡ് 2009-10 ല്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ആയതു മുതല്‍ കയറ്റുമതിയില്‍ ശരാശരി 35% വളര്‍ച്ച കൈവരിച്ചു. 5,000 കോടി രൂപയുടെ കയറ്റുമതിയാണ് 2018ല്‍ ലക്ഷ്യമിടുന്നതെന്ന് ബോര്‍ഡ് പറഞ്ഞു.
ഗുണനിലവാരവും സാങ്കേതിക മികവുമാണ് കേരളത്തില്‍ നിന്നുള്ള നാളികേരോല്‍പന്നങ്ങള്‍ക്ക് ലോകവിപണിയില്‍ താല്പര്യകാര്‍ ഏറുന്നത്.