നാനോയെ വില കുറഞ്ഞ കാര്‍ എന്ന് അവതരിപ്പിച്ചത് തെറ്റായിപ്പോയെന്ന് രത്തന്‍‌ടാറ്റ

ഞായര്‍, 1 ഡിസം‌ബര്‍ 2013 (11:22 IST)
PRO
ടാറ്റായുടെ നാനോ കാറിനെ വില കുറഞ്ഞ കാര്‍ എന്ന നിലയില്‍ അവതരിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്തത് തെറ്റായി പോയെന്നും ടാറ്റാ മോട്ടോഴ്‌സിന് പറ്റിയ ഈ അബദ്ധം നിര്‍ഭാഗ്യകരമാണെന്നും മുന്‍ ചെയര്‍മാന്‍ രത്തന്‍‌ടാറ്റ

സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് രത്തന്‍ ടാറ്റയുടെ ഈ വെളിപ്പെടുത്തല്‍. ഇരുചക്ര വാഹന ഉടമകളുടെ പോക്കറ്റിനിണങ്ങുന്ന കാര്‍ എന്ന നിലയിലായിരുന്നു അത് വിഭാവനം ചെയ്തത്.

നാനോയെ പരിഷ്‌കരിച്ച് വിപണിയിലിറക്കുമ്പോള്‍ അതിന്റെ രൂപത്തെയാവും ഹൈലൈറ്റ് ചെയ്യുകയെന്നും വില കുറഞ്ഞ കാര്‍ എന്ന നിലയിലായിരിക്കില്ല ഇനി വിപണനം ചെയ്യുകയെന്നും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിറെറ്റസ് പദവിയിലിരിക്കുന്ന രത്തന്‍ ടാറ്റ പറഞ്ഞു.

വെബ്ദുനിയ വായിക്കുക