രാജ്യത്ത് പെട്രോള്‍ വിലവര്‍ധനക്ക് പിന്നാലെ ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലയും ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മാസം ആദ്യ ആഴ്‌ച ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
പെട്രോളിയം ഉത്‌പന്നങ്ങളുടെ വില ഉടന്‍ വര്‍ധിപ്പിക്കും എന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശക സമിതി ചെയര്‍മാന്‍ സി രംഗരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഈ ആഴ്ച പെട്രോളിന് ലിറ്ററിന് ആറ് രൂപ 28 പൈസ വര്‍ധിപ്പിച്ചിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പെട്രോള്‍ വില ഭാഗികമായി കുറച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇതുവരെ തീരുമാനമുണ്ടായില്ല. പെട്രോള്‍ വില കുറച്ചേക്കില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്.