ടാറ്റ മോട്ടോഴ്സ് തുടര്‍ച്ചയായി മൂന്നാം മാസത്തിലും ലാഭക്കുറവ് രേഖപ്പെടുത്തി. ടാറ്റയുടെ ഉടമസ്ഥതയില്‍, ബ്രിട്ടന്‍ ആസ്ഥാനമായുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ മികച്ച പ്രകടനം കാഴ്ച വച്ചതുകൊണ്ടാണ്, ഇന്ത്യയില്‍ ടാറ്റ വാഹനങ്ങളുടെ വില്‍പ്പന വന്‍തോതില്‍ കുറഞ്ഞിട്ടും ലാഭമുണ്ടാക്കാന്‍ കഴിഞ്ഞതുതന്നെ.
ജെഎല്‍ആര്‍ മുന്‍കൊല്ലം ഏപ്രില്‍- ജൂണ്‍ കാലത്തെക്കാള്‍ 29% വര്‍ധനയോടെ 30.4 കോടി പൗണ്ട് (2800 കോടി രൂപ) ലാഭം നേടി. ഇതടക്കം ടാറ്റ മോട്ടോഴ്സ് ആകെ നേടിയതാകട്ടെ, 1726 കോടി രൂപ ലാഭം മാത്രം. മുന്‍ കൊല്ലം ഇതേകാലത്തെക്കാള്‍ 23% കുറവാണ്.