കമ്പനി നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ നേരിടാന്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും ഇതിനായി തയ്യാറായിക്കൊള്ളണം എന്നും ടാറ്റയിലെ ജീവനക്കാര്‍ക്ക് ഗ്രൂപ്പിന്റെ മേധാവിയായ രത്തന്‍ ടാറ്റ മെയില്‍ സന്ദേശം അയച്ചതായി റിപ്പോര്‍ട്ട്.
ഹിന്ദുസ്ഥാന്‍ ടൈംസടക്കം വിവിധ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നുകഴിഞ്നു. ജീവനക്കാരിലൊരാള്‍ ഈ മെയില്‍ സന്ദേശം ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ് ഉണ്ടായതെന്ന് കരുതപ്പെടുന്നു.
ആകര്‍ഷകമായ നിരക്കില്‍ പണം ലഭ്യമല്ലാത്തതും വിപണിയിലെ മാന്ദ്യവും ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളെ ബാധിച്ചതായി മെയില്‍ സന്ദേശത്തില്‍ പറയുന്നു. ടാറ്റയുടെ ചരിത്രത്തില്‍ ഇത്ര രൂക്ഷമായ പ്രതിസന്ധി നേരിട്ടിട്ടില്ലെന്നും രത്തന്‍ ടാറ്റ സന്ദേശത്തില്‍ പറയുന്നു. തൊഴിലാളികളുടെ പൂര്‍ണ പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഒഴിവാക്കാനാവുന്ന ചെലവുകളും പദ്ധതികളും ഒഴിവാക്കാന്‍ മാനേജ്‌മെന്റിനോട് രത്തന്‍ ടാറ്റ ആവശ്യപ്പെട്ടിട്ടുണ്ട്. ടാറ്റയ്ക്ക് കീഴിലുള്ള കമ്പനികളിലെ മാനേജ്മെന്റ് ടീമുകളുടെ കാര്യത്തിലും കടുത്ത നടപടികള്‍ എടുക്കേണ്ടി വരുമെന്നും സന്ദേശത്തിലുള്ളതായി പറയുന്നു. എന്നാല്‍ ഇ-മെയില്‍ സന്ദേശം സംബന്ധിച്ച് എങ്കിലും പറയാന്‍ ടാറ്റാ ഗ്രൂപ്പിന്റെ വക്താവ് തയ്യാറായില്ല.