ജനുവരിയില്‍ മാരുതിയുടെ വില്‍‌പ്പനയില്‍ 10% കുറവ്

ശനി, 1 ഫെബ്രുവരി 2014 (15:03 IST)
PRO
ജനുവരിയിലെ വില്‍പ്പനയില്‍ 10 % കുറവ്‌ രേഖപ്പെടുത്തിയതായി പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കി ഇന്ത്യ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 1,14,205 കാറുകള്‍ വിറ്റ സ്ഥാനത്ത്‌ ഈ വര്‍ഷം 1,02,416 കാറുകളെ വില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. 10.3% കുറവാണ്‌ ഇത്‌. ആഭ്യന്തര വില്‍പ്പനയില്‍ 6.3% കുറവ്‌ രേഖപ്പെടുത്തി. കഴിഞ്ഞ ജനുവരിയില്‍ 1,03,026 കാറുകള്‍ വിറ്റ സ്ഥാനത്ത്‌ ഇക്കൊല്ലം 96,569 കാറുകളെ വില്‍ക്കാന്‍ കഴിഞ്ഞുള്ളൂ.

വെബ്ദുനിയ വായിക്കുക