ചുങ്കത്ത്‌ ജ്വല്ലറിക്ക് തൃശൂരില്‍ ഷോറൂം

ബുധന്‍, 8 ജൂലൈ 2009 (10:00 IST)
ചുങ്കത്ത്‌ ഗ്രൂപ്പിന്റെ ആറാമത്‌ ഷോറൂമിന്റെ ഉദഘാടനം തൃശൂരില്‍ ജൂലൈ എട്ടിന്‌ നടക്കും. തൃശൂര്‍ എംജി റോഡില്‍ രാമദാസ്‌ തീയറ്റേറിന്‌ സമീപമാണ്‌ മൂന്നുനിലകളിലായി വിപുലമായ ഷോറൂം തുറക്കുന്നത്. വിശാലമായ കാര്‍പാര്‍ക്കിംഗ് സൗകര്യത്തോടെയാണ് ഷോറൂം ഒരുക്കിയിരിക്കുന്നത്.

വെഡ്ഡിങ്‌ ഗ്യാലറി, ആന്റിക്‌ കളക്ഷന്‍, ടീനേജ്‌ കളക്ഷന്‍, ട്രെന്റി കളക്ഷന്‍, കാഷ്വല്‍ കളക്ഷന്‍ എന്നിങ്ങനെ വ്യത്യസ്തതരം ആഭരണങ്ങള്‍ ഷോറൂമിലൂടെ ലഭിക്കും. വജ്രാഭരണങ്ങള്‍ക്ക്‌ മാത്രമായി ട്വിന്‍ങ്കിള്‍ ഡൈമണ്ട്‌ കളക്ഷന്‍, വെള്ളി ആഭരണങ്ങള്‍ക്കായി ദക്ഷി സില്‍വര്‍ കളക്ഷന്‍ എന്നീ പ്രത്യേക കൗണ്ടറുകളുമുണ്ട്‌. സ്പെയിനില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ടൂത്ത്‌ ജ്വല്ലറിയുടെ ശേഖരം കേരളത്തില്‍ ആദ്യമായി ചുങ്കത്ത് ജ്വല്ലറിയുടെ ഷോറൂമുകളില്‍ നിന്ന് ലഭിക്കും.

ചുങ്കത്ത് ഗ്രൂപ്പ് പ്രവര്‍ത്തമാരംഭിക്കുന്നത് 1914 -ലാണ്. സി എല്‍ പാവുണ്ണി തുടങ്ങിവച്ച ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ സി പി പോള്‍ ആണ്. ജ്വല്ലറിക്ക് പുറമെ, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭാസ മേഖലകളിലും ചുങ്കത്ത് ഗ്രൂപ്പിന് സ്ഥാപനങ്ങളുണ്ട്.

കൊല്ലം, കരുനാഗപ്പള്ളി, അങ്കമാലി, ചാലക്കുടി, ദുബായിലെ കാരാമ സെന്റര്‍ എന്നിവിടങ്ങളിലാണ് ചുങ്കത്ത് ജ്വല്ലറിക്ക് നിലവിലുള്ള ഷോറൂമുകള്‍. ചുങ്കത്ത് ജ്വല്ലറിയുടെ ഷോറൂമുകള്‍ അടുത്ത വര്‍ഷങ്ങളില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, യു‌എ‌ഇയിലെ ഷാര്‍ജ എന്നിവിടങ്ങളിലും പ്രവര്‍ത്തനമാരംഭിക്കും.

വെബ്ദുനിയ വായിക്കുക