ഗോവയും മണ്‍സൂണ്‍ ടൂറിസത്തിന്

ബുധന്‍, 24 ജൂലൈ 2013 (12:35 IST)
PRO
PRO
ഗോവയും കേരളത്തിന്റെ മാതൃകയില്‍ മണ്‍സൂണ്‍ ടൂറിസത്തിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നു. ജൂണ്‍ സെപ്‌തംബര്‍ മാസങ്ങളിലാണ് ഗോവയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമാകുന്നത്. ഇക്കാലത്ത് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഗോവ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (ജി ടി ഡി സി) പദ്ധതി.

ബീച്ച് ടൂറിസം എന്നതിനപ്പുറം ഗോവയുടെ പ്രകൃതി സൗന്ദര്യം, സാംസ്കാരിക പൈതൃകം എന്നിവ വിളിച്ചറിയിക്കുന്ന ഇക്കോ ടൂറിസം, തീര്‍ത്ഥാടനം, സാഹസിക സഞ്ചാരങ്ങള്‍, സ്‌പൈസ് ടൂറിസം, ഹെറിറ്റേജ് ടൂറിസം എന്നിവ ഉള്‍പ്പെടുന്ന പ്രത്യേക പാക്കേജുകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്

മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായി ജി ടി ഡി സി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിള്‍ റോ‌ഡ് ഷോകള്‍ സംഘടിപ്പിക്കും. ഗോവന്‍ ടൂറിസം വകുപ്പ് മണ്‍സൂണ്‍ ടൂറിസത്തിന് ഇറങ്ങുന്നത്തോടെ വിനോദ സഞ്ചാര രംഗത്ത് കേരളത്തിന് കനത്ത വെല്ലുവിളി ഉയരുന്നത്.

വെബ്ദുനിയ വായിക്കുക