ഗിയറില്ലാത്ത സ്കൂട്ടറുമായി കൈനെറ്റിക്

തിങ്കള്‍, 15 ഒക്‌ടോബര്‍ 2007 (14:57 IST)
FILEFILE
ഇന്ത്യയിലെ അതിവേഗം വളരുന്ന സ്കൂട്ടര്‍ വിപണി ലക്‍ഷ്യമാക്കി മഹാരാഷ്ട്രയിലെ പൂനെ കേന്ദ്രമായുള്ള കൈനെറ്റിക് മോട്ടോര്‍ കമ്പനി ഗിയറില്ലാത്ത സ്കൂട്ടര്‍ വിപണിയിലിറക്കി.

തൈവാനിലെ സാന്‍ യാംഗ് മോട്ടോറുമായി സഹകരിച്ചാണ് ഗിയറില്ലാത്ത സ്കൂട്ടര്‍ ‘ഫ്ലൈറ്റ്‘ തിങ്കളാഴ്ച വിപണിയിലിറക്കിയത്.

ഫ്ലൈറ്റിന് മൂന്നു വര്‍ഷ വാറന്‍റിയാണ് കമ്പനി നല്‍കുന്നത്. കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുദ് താരം ബിപാഷ ബസുവിനെ നിയമിച്ചിട്ടുണ്ട്.

ഫ്ലൈറ്റിന്‍റെ ഡല്‍‌ഹി ഷോറൂം വില 27,499 രൂപയാണ്. ലോകത്തെ 62 രാജ്യങ്ങളിലായി മികച്ച വില്‍പ്പനയുണ്ടെന്ന് അവകാശപ്പെടുന്ന തൈവാന്‍ കമ്പനിയുടെ എക്സ് പ്രോ അടിസ്ഥാനമാക്കിയാണ് 125 സി സി യുള്ള ഫ്ലൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

ഫ്ലൈറ്റ് പുറത്തിറക്കല്‍ ചടങ്ങില്‍ കൈനെറ്റിക് മോട്ടോര്‍ കമ്പനി മാനേജിംഗ് ഡയറക്‍ടര്‍ സുലജ്ജ ഫിരോദിയ മോത്‌വാനിയും പങ്കെടുത്തിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഗിയറില്ലാ സ്കൂട്ടര്‍ വിപണി വളര്‍ച്ചയുടെ പാതയിലാണെന്ന് അവര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക