ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു
വെള്ളി, 27 ഡിസംബര്‍ 2013 (14:55 IST)
PRO
PRO
കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന. ഒരു മാസത്തിനിടെ ഇരട്ടിയിലധികമായാണ് നിരക്ക് വര്‍ധിച്ചിരിക്കുന്നത്. ക്രിസ്മസ് അവധി ആഘോഷിക്കാനെത്തിയവര്‍ക്ക് കനത്ത് ആഘാതമാണ് ഇത് ഉണ്ടാക്കുന്നത്.
സൗദിയിലേക്കുള്ള ഉംറ തീര്‍ത്ഥാടനം നേരത്തെ തുടങ്ങിയതാണ് ടിക്കറ്റ് നിരക്ക് കൂട്ടാന്‍ കാരണമായത്. പക്ഷേ ഇത് സാധാരണ യാത്രക്കാര്‍ക്കും കനത്ത ഭാരമായി മാറുകയാണ്.
ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.