പൊതുമേഖലാ കല്‍ക്കരി ഖനന കമ്പനിയായ കോള്‍ ഇന്ത്യയ്ക്ക് മഹാരത്‌ന പദവി നല്‍കി. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പങ്കെടുത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ ചടങ്ങിലാണ് ഇത് പ്രഖ്യാപിച്ചത്.
നെയ്‌വേലി ലിഗ്നൈറ്റ് ലിമിറ്റഡിന് നവരത്‌ന പദവിയും പവന്‍ ഹാന്‍സ് ഹെലികോപ്‌റ്റേഴ്‌സിന് മിനി-രത്‌ന പദവിയും നല്‍കിയിട്ടുണ്ട്.
സംയുക്തസംരഭത്തിനോ സ്വന്തം നിലയ്ക്കോ 5,000 കോടി രൂപവരെ നിക്ഷേപം ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ സ്വയം കൈക്കൊള്ളാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നതാണ് മഹാരത്‌ന പദവി. നവരത്ന കമ്പനികള്‍ക്ക് 1,000 കോടി രൂപ വരെ നിക്ഷേപം നടത്തുന്നതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല.