കോള്‍ ഇന്ത്യയുടെ ലാഭത്തില്‍ ഇടിവ്

ചൊവ്വ, 29 മെയ് 2012 (15:22 IST)
PRO
PRO
കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ അറ്റാദായത്തില്‍ ഇടിവ്. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 4.9 ശതമാനത്തിന്റെ ഇടിവ് ആണ് ഉണ്ടായിരിക്കുന്നത്.

കമ്പനിയുടെ അറ്റാദായം 4,013 കോടി രൂപയാണ് കുറഞ്ഞത്. തൊട്ടുമുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 4,220 കോടി രൂപയായിരുന്നു.

അതേസമയം കമ്പനിയുടെ വരുമാനം 19,418 കോടി രൂപയായി വര്‍ധിച്ചു. മുന്‍‌വര്‍ഷം ഇത് 15,004 കോടി രൂപയായിരുന്നു.

വെബ്ദുനിയ വായിക്കുക