കൊച്ചി വളരും, സിംഗപ്പൂരിനോടൊപ്പം

ചൊവ്വ, 22 ഏപ്രില്‍ 2014 (10:02 IST)
PRO
PRO
കൊച്ചിയുടെ ഭാവി വളര്‍ച്ചക്കായി സിംഗപ്പൂരുമായി കൈകോര്‍ക്കാന്‍ അധികൃതരുടേ തീരുമാനം. അടിസ്ഥാന സൌകര്യ വികസനത്തിലാകും സിംഗപ്പൂരുമായി കൊച്ചിയെ ബന്ധിപ്പിക്കുക. ഇതിനായി സിംഗപ്പൂര്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിസംഘം ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാലുമായി ചര്‍ച്ച നടത്തി

ചര്‍ച്ചകള്‍ക്കിടെയാണ് ആടിസ്ഥാന സൌകര്യവികസനത്തില്‍ കൊച്ചിയുമായി സഹകരിക്കാനും ഭാവി വികസനത്തിന്റെ സംരംഭങ്ങളില്‍ പങ്കാളികളാകുവാനും സിംഗപ്പൂര്‍ സംഘം താല്‍പര്യം പ്രകടിപ്പിച്ചത്. അടിസ്ഥാന സൗകര്യവികസനത്തിനു പുറമെ ടൗണ്‍ഷിപ്പ്‌ വികസത്തിലും സിംഗപ്പൂര്‍ കൊച്ചിയുമായി സഹകരിക്കും.

സിംഗപ്പൂര്‍ ദേശീയ വികസന മന്ത്രാലയത്തിലെ ബില്‍ഡിംഗ്‌ ആന്‍ഡ്‌ കണ്‍സ്ട്രക്ഷന്‍ അഥോറിട്ടി കണ്‍ട്രി ഡയറക്ടര്‍ എ.സി.എസ്‌. ജയ്പോള്‍, ദക്ഷിണേഷ്യ കണ്‍ട്രി മാനേജര്‍ സെന്‍ ഹാന്‍ ജുന്‍, പ്രിന്‍സ്‌ ഗേറ്റ്സ്‌ ഐടി പാര്‍ക്ക്‌ സിഇഒ അഭിലാഷ്‌ ടി.പിള്ള എന്നിവരാണ്‌ സംഘത്തിലുള്ളത്‌. ജിസിഡിഎ സെക്രട്ടറി ആര്‍.ലാലുവും ചര്‍ച്ചയില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക