കേരളത്തില്‍ റബര്‍ ക്ഷാമം രൂക്ഷം

തിങ്കള്‍, 29 ജൂലൈ 2013 (17:25 IST)
PRO
PRO
കനത്ത മഴ കാരണം കേരളത്തില്‍ റബര്‍ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസമായി കനത്ത മഴ തുടരുന്നതിനാല്‍ റബര്‍ കര്‍ഷകര്‍ക്ക് റബര്‍ വെട്ടാന്‍ സാധിക്കാത്തതാണ് ക്ഷാമതിന് കാരണം. ഇറക്കുമതി റബറിന്റെ കരുത്തില്‍ നിലനിന്ന വന്‍കിട ടയര്‍ കമ്പനികള്‍ക്ക് ആവശ്യത്തിന് ചരക്ക് ലഭിച്ചില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

ഒരുഘട്ടത്തില്‍ നാലാം ഗ്രേഡ് റബറിന്റെ വില 195 രൂപയ്ക്ക് മുകളില്‍ എത്തിയിരുന്നു. എന്നാല്‍ പല കര്‍ഷകരും റബര്‍ വില്ക്കാന്‍ തയാറായില്ല. ഈ ആഴ്ച്ച മഴ മാറി അന്തരീക്ഷം തെളിഞ്ഞാല്‍ സ്റ്റോക്ക് ചെയ്തിരിക്കുന്ന റബര്‍ വിപണിയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

ഇറക്കുമതി റബര്‍ എത്തുന്നുണ്ടെങ്കിലും ആഭ്യന്തര ഉത്പാദനം കുറയുന്നത് വ്യാപാരികള്‍ക്ക് ആശങ്കയുര്‍ത്തുന്നുണ്ട്. അടുത്ത മാസങ്ങളില്‍ റബറിന് വില കൂടാന്‍ ആഭ്യന്തര ഉത്പാദനം കുറയുന്നത് ഇടയാക്കുമെന്നാണ് വ്യാപാരികള്‍ ആശങ്കപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക