ഡീസല്‍ സബ്സിഡി വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പ്രതിസന്ധിയിലാണെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി.
ഡീസല്‍ അടിക്കുന്നതിന് സ്വകാര്യപമ്പുകളെ ആശ്രയിക്കുന്നതിന് കെഎസ്ആര്‍ടിസിക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
സിവില്‍ സപ്ലൈസ് പമ്പുകളില്‍ നിന്ന് ഡീസല്‍ അടിക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്നും ഡീസല്‍ സബ്സിഡി പുന:സ്ഥാപിക്കാന്‍ കേന്ദ്രത്തിനു മേല്‍ കേരളം നടത്തിയ സമ്മര്‍ദ്ദം പൂര്‍ണമായി വിജയിച്ചില്ലെന്നും ആര്യാടന്‍ വ്യക്തമാക്കി.