കുവൈറ്റിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്

തിങ്കള്‍, 19 ജനുവരി 2009 (10:10 IST)
എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സ്‌ തിരുവനന്തപുരത്തുനിന്നും കുവൈറ്റിലേക്ക്‌ പുതിയ വിമാന സര്‍വീസ് തുടങ്ങുന്നു. ജനവരി 24 മുതലാണ് പുതിയ സര്‍വീസ്‌ ആരംഭിക്കുക.

എല്ലാ ശനിയാഴ്‌ചകളിലുമാണ് സര്‍വീസ് ഉണ്ടായിരിക്കുക. രാത്രി 8.30ന്‌ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന്‌ രാവിലെ 7.50ന്‌ മടങ്ങിയെത്തും. പ്രത്യേക യാത്രാനിരക്കുകളും പുതിയ സര്‍വീസിന്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 7100 രൂപയാണ്‌ നികുതിയടക്കമുള്ള ടിക്കറ്റ്‌ നിരക്ക്‌. ഇതോടെ തിരുവനന്തപുരത്തുനിന്നുള്ള എയര്‍ ഇന്ത്യ ഗള്‍ഫ്‌ സര്‍വീസുകള്‍ ആഴ്‌ചയില്‍ 23 ആയി.

കോഴിക്കോട്ടുനിന്നും പുറപ്പെടുന്ന വിമാനമായതിനാല്‍ ശനിയാഴ്‌ചകളില്‍ വൈകീട്ട്‌ 6.40ന്‌ തിരുവനന്തപുരത്തേക്കും ഞായറാഴ്‌ചകളില്‍ രാവിലെ 8.35ന്‌ തിരികെ കോഴിക്കോട്ടേക്കും യാത്രകള്‍ ഉണ്ടാകുമെന്ന്‌ എയര്‍ ഇന്ത്യ സ്റ്റേഷന്‍ മാനേജര്‍ എച്ച്‌.എ. മുനാഫ്‌ അറിയിച്ചു. തിരുവനന്തപുരം - കോഴിക്കോട്‌ യാത്രയ്‌ക്ക്‌ 1,299 രൂപയാണ്‌ നിരക്ക്‌.

വെബ്ദുനിയ വായിക്കുക